 
മാന്നാർ : കുട്ടംപേരൂർ മഹാത്മജി സ്മാരക വായനശാലയുടെയും കുട്ടംപേരൂർ യു.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്ലാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എൻ.ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എക്സൈസ് പ്രിവന്റിവ് ഓഫീസർ എം.കെ. ശ്രീകുമാർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമ പഞ്ചായത്തംഗം വി.ആർ ശിവപ്രസാദ്, വായന ശാല സെക്രട്ടറി എം.വി. സുരേഷ് കുമാർ, ഡി.ജയമോഹൻ, സുശീല സോമരാജ്, അനുജ എസ് എന്നിവർ സംസാരിച്ചു.