ആലപ്പുഴ: കേരളകൗമുദിയും മോട്ടോർ വാഹനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ സെമിനാർ ഇന്ന് നങ്ങ്യാർകുളങ്ങര എസ്.എൻ. ട്രസ്‌റ്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ പത്തിന് റീജിയണൽ ട്രാൻസ്‌പോർട്ട് ഒാഫീസർ ജി.എസ്.സജിപ്രസാദ് ഉദ്ഘാടനം ചെയ്യും. എസ്.എൻ. ട്രസ്റ്റ് ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ടി. പ്രസന്നകുമാർ സ്വാഗതം പറയും. കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേഷ് പണിക്കർ പദ്ധതി വിശദീകരിക്കും. ആർ.ഡി.സി ചെയർമാൻ എസ്. സലികുമാർ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് സി. ജയകൃഷ്‌ണൻ, ഹെഡ്മിസ്‌ട്രസ് എസ്. ബിജി, സ്‌റ്റാഫ് സെക്രട്ടറി കെ.അഭിലാഷ്, സ്‌റ്റാഫ് പ്രതിനിധി പി.എൻ. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബി. ദിലീപ് കുമാർ എന്നിവർ പ്രസംഗിക്കും. അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ പ്രേംജിത്ത്, മോഹൻലാൽ, പ്രജു എന്നിവർ ക്ളാസ് നയിക്കും. കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ വി. പുഷ്‌ക്കരൻ നന്ദി പറയും.