തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ആറാം ഉത്സവദിനമായ ഇന്ന് രാവിലെ 8 ന് ശ്രീബലി, 11.30 ന് സുജിത്ത് പാൽ അവതരിപ്പിക്കുന്ന സംഗീത സദസ്, ഉച്ചയ്ക്ക് ഒന്നിന് മരുത്തോർവട്ടം കണ്ണന്റെ ഓട്ടൻതുള്ളൽ, 2.30 ന് പനങ്ങാട് ദേവഭദ്ര തിരുവാതിര കളി സംഘത്തിന്റെ തിരുവാതിര കളി , 3 ന് തുറവൂർ സുദർശനയുടെ തിരുവാതിരകളി , 3.30 ന് തിരുവനന്തപുരം ശിവാംശ നാട്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ, വൈകിട്ട് 4.30 ന് കാഴ്ച ശ്രീബലി, 6.30 ന് പ്രൊഫ. പത്മവർമ്മ തൃപ്പൂണിത്തുറയുടെ ചതുർവീണകച്ചേരി, രാത്രി 8 ന് ശബരിമല ഹരിവരാസനം പുരസ്കാര ഗായകൻ വീരമണി രാജുവും അഭിഷേക് രാജുവും നയിക്കുന്ന ഭക്തിഗാനാമൃതം, 11 ന് വിളക്ക്, 12 ന് വാരനാട് ശ്രീമൂകാംബികാദേവി കഥകളിയോഗം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി, കഥ : കല്യാണ സൗഗന്ധികം.