ഹരിപ്പാട്: കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 'സർക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കു'യെന്ന പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ ബോധവത്കരണ ശില്പശാലയും ക്യാമ്പ് രജിസ്ട്രേഷനും നാളെ രാവിലെ 10 മുതൽ തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ മഞ്ജു.വി നായർ ശില്പശാലയും ബോധവത്കരണ ക്ലാസും നടത്തും. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ പി.കൃഷ്ണകുമാർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ബി.സാബു, കെ.ഹരികൃഷ്ണൻ,എസ്.സിലിയ,വി.രഘുലാൽ,കെ.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.