മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 3272ാം നമ്പർ ടൗൺ നോർത്ത് പ്രായിക്കര ശാഖായോഗത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7ന് പതാക ഉയർത്തൽ, 7.15ന് കലശപൂജ, 9ന് ഗുരുദേവ കൃതികളുടെ ആലാപനം, 11ന് പ്രഭാഷണം, വൈകിട്ട് 4ന് സർവ്വദോഷശാന്തി ബ്രഹ്മയജ്ഞവും സർവൈശ്വര്യ വിളക്കുപൂജയും. നാളെ രാവിലെ 10ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചക്ക് 12.30ന് മഹാപ്രസാദം, 2.30ന് ദേശതാലപ്പൊലി, വൈകിട്ട് 4ന് മഹാസമ്മേളനം.

എം.എസ്.ആരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് സജീവ് പ്രായിക്കര അദ്ധ്യക്ഷനാവും. യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ ആദരിക്കൽ നിർവഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്രാ, രാജൻ ഡ്രീംസ് എന്നിവർ മെരിറ്റ് അവാർഡ് വിതരണം നടത്തും. വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, നവീൻ.വി നാഥ്, എൽ.അമ്പിളി, മനസ്സ് രാജൻ, ഷാജി, അശോകൻ പറയാട്ട്, എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി റ്റി.എം പ്രസാദ് സ്വാഗതവും ഉഷാ ഷാജി നന്ദിയും പറയും.