തുറവൂർ:പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 24 കുടുംബങ്ങൾക്ക് നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ ദാനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ , ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസീസ്,പഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി, വി.ജി.ജയകുമാർ, പി.വത്സല, സുജിതാ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.