a
ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എസ്.പി.സി, എന്‍.എസ്.എസ് യൂണിറ്റുകള്‍ നടത്തിയ സംയുക്തമായി ലഹരിവിരുദ്ധ യജ്ഞം എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി, എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി റാലി, മനുഷ്യ ചങ്ങല, ഫ്ളാഷ്‌മോബ്, മൂകാഭിനയം എന്നിവ സംഘടിപ്പിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന റാലി മാവേലിക്കര മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ സെൽവദാസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.രാജേഷ്, സ്‌കൂൾ എസ്.പി.സിയുടെ ചുമതലയുള്ള അദ്ധ്യാപിക കവിതാ ഭരതൻ, സ്‌കൂൾ എൻ.എസ്.എസിന്റെ ചുമതലയുള്ള ദിലിജ കുമാരി എന്നിവർ നേതൃത്വം നൽകി.