ഹരിപ്പാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 15 വർഷം കഠിനതടവും 1.31 ലക്ഷം രൂപ പിഴയും. വെണ്മണി സ്വദേശി സാമുവലിനെയാണ് (46) ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി എസ്. സജികുമാർ ശിക്ഷിച്ചത്.

2020ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്തു നിന്ന് അവധിക്കെത്തിയ പ്രതി 14 വയസുള്ള കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. അമ്മ നൽകിയ പരാതിയെ തുടർന്ന് വെൺമണി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ ശേഷം വിദേശത്തേക്ക് മടങ്ങിയ പ്രതി ഒന്നര വർഷത്തിന് ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.