 
ആലപ്പുഴ : നെല്ല് സംഭരണത്തിന്റെ മറവിൽ സംസ്ഥാന സർക്കാരും ഇടനിലക്കാരും ചേർന്ന് കുട്ടനാട്ടിലെ കർഷകരെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു .ആന്ധ്രയിലെ അരി ലോബികൾക്ക് വേണ്ടിയാണ് സർക്കാർ നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .കുട്ടനാട്ടിലെ നെല്ല് സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു . ബി.ജെ.പി , കർഷകമോർച്ച നേതാക്കളായ എം.ആർ.സജീവ് , ടി.കെ.അരവിന്ദാക്ഷൻ , വനോദ് മഠത്തിൽ , ഡി.സുഭാഷ് , സുഭാഷ് പറമ്പശ്ശേരി , ഓമനക്കുട്ടൻ , സുരേഷ് കുമാർ , മാത്യൂസ് എന്നിവർ സംസാരിച്ചു.