ഹരിപ്പാട് : കരുവാറ്റ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് കരുവാറ്റ സെന്റ് ജെയിംസ് യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. സിവിൽ എക്സൈസ് ഓഫീസർ ജയകൃഷ്ണൻ ക്ലാസ് നയിക്കും. സി.ഡി.എസ് ചെയർപേഴ്സൺ എം.ആർ.രാജി, ശ്രീദേവി ദേവരക്നൻ, ബിന്ദു സതീഷ്, സുനിത റെജി എന്നിവർ പങ്കെടുക്കും. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.