കറ്റാനം: കറ്റാനം ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ നൽകിയ ക്ഷീരകർഷക സംരക്ഷണ സമിതിക്ക് വിജയം. ബി.രാമചന്ദ്രൻ പിളള (പ്രസിഡന്റ്), രജിത (വൈസ് പ്രസിഡന്റ്),ഗണേഷ്‌കുമാർ, ഗീവർഗീസ്, ജോൺസൺ ജോൺ, വേണുഗോപാൽ, ഫിലോമിന കുഞ്ഞുമോൻ, സാന്റി സന്തോഷ്, സുധീഷ് സുരേന്ദ്രൻ (ഭരണസമിതിയംഗങ്ങൾ) എന്നിരാണ് ഭാരവാഹികൾ. തുടർന്ന് കറ്റാനത്ത് സി.പി.എം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ലോക്കൽ സെക്രട്ടറി സിബി വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം.ഹാഷിർ, ആർ.ഗംഗാധരൻ,നികേഷ് തമ്പി എന്നിവർ നേതൃത്വം നൽകി.