ചേർത്തല:തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേട് കാണിച്ച ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്റെ ഏഴാം ദിവസത്തെ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു.
6ാംവാർഡ് പ്രസിഡന്റ് ആർ.സോനു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനൻ മണ്ണാശേരി, മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ,ജോസ് ബെന്നറ്റ്,ടി.പുരുഷോത്തമൻ,മേരി ഫിലോമിന,എം.ആർ. ബാലൻ, ശോഭാ പുരുഷോത്തമൻ,ഇമ്മാനുവേൽ,റോയ്‌മോൻ,വിൻസെന്റ്,രഘുനാഥ്, ജോൺകുട്ടി പടാകുളം,അഭിലാഷ് പുളിക്കച്ചിറ തുടങ്ങിയവർ പങ്കെടുത്തു.