
ആലപ്പുഴ: ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന പാതയോരങ്ങളിലും
ജംഗ്ഷനുകളിലുമായി 18 അത്യാധുനിക നൈറ്റ് വിഷൻ കളർ കാമറകൾ സ്ഥാപിച്ചു. പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മോനിട്ടറുകളിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും.
പദ്ധതി ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി സുരേഷ് കുമാർ, ഡിവൈ.എസ്.പിമാരായ എൻ.ആർ. ജയരാജ്, എം.ജി.സാബു, നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ എം.കെ.രാജേഷ്, എസ്.രാധാകൃഷ്ണൻ, എസ്.ഷിബു ,അഡ്വ.കുര്യൻ ജെയിംസ്, ജോജി എന്നിവർ പങ്കെടുത്തു.