ഹരിപ്പാട് : പള്ളിപ്പാട് വഴുതാനത്ത് താറാവുകൾ ചത്തത് പക്ഷിപ്പനിയെത്തുടർന്നെന്ന് സംശയം. സാമ്പിളുകൾ ശേഖരിച്ചു. വഴുതാനത്ത് ഒരാഴ്ചയ്ക്ക് ഇടയിൽ അഞ്ഞൂറോളം താറാവുകളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി ചത്ത താറാവുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളുകൾ തിരുവല്ലയിലെ മഞ്ഞാടിയിലുള്ള ലാബിലേക്കും ഭോപ്പാലിലെ ലാബിലേക്കും അയച്ചു. പ്രദേശത്തെ താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റരുതെന്ന് അധികൃതർ നിർദേശം നൽകി.