ചെങ്ങന്നൂർ : എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിലെ 2863​ാം നമ്പർ പാറപ്പാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാറപ്പാട് ശ്രീനാരായണ കൺവൻഷൻ ഇന്ന് ആരംഭിക്കും. 3 ദിവസങ്ങളിലായി നടക്കുന്ന കൺവൻഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.റ്റി.മന്മഥൻ നിർവ്വഹിക്കും. ശാഖാ വക പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. കൺവൻഷൻ ഗ്രാന്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ചെങ്ങന്നൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഡ്വ.പി.എൻ. വേണുഗോപാൽ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് കുമാരി.ആർച്ച ലാൽ എന്നിവർ സംസാരിക്കും. ശാഖായോഗം പ്രസിഡന്റ് അഡ്വ.കെ.വി.ജയപ്രകാശ് സ്വാഗതവും സെക്രട്ടറി പി.ആർ.ഉത്തമൻ നന്ദിയും പറയും. ഇന്ന് രാവിലെ 10.30 ന് ഗുരുഷട്കം എന്ന വിഷയത്തിൽ പി.റ്റി.മന്മഥനും വൈകിട്ട് 4ന് കുടുംബജീവിതം ഗുരുദേവദർശനത്തിൽ എന്ന വിഷയത്തിൽ പായിപ്ര ദമനനും പ്രഭാഷണം നടത്തും.