 
ചാരുംമൂട് : പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി ധീരജവാൻ കെ.രാജന്റെ സ്മൃതി ഫലകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എൻ.സി.സി കേഡറ്റുകർ , വിമുക്തഭടൻമാർ , പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്
എ.കെ.ബബിത, പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ ,എൻ.സി.സി ഓഫീസർ ശിവപ്രകാശ്, അദ്ധ്യാപകരായ
സി.അനിൽകുമാർ, രാമചന്ദ്രക്കുറുപ്പ്, ശ്രീകുമാർ , കെ.അജയൻ എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ
സ്മൃതിദിനത്തിൽ ചത്തിയറ വി.എച്ച്.എസ്.എസിലെ ധീരജവാൻ കെ.രാജൻ അനുസ്മരണം പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു