വള്ളികുന്നം : ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വാർഷികവും പ്രതിഭാപൂരവും സർഗോത്സവവും നാളെ ചൂനാട് ഹിബാസ് കൺവൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 4ന് പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഊട്ടുപുര ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. വള്ളികുന്നം,ഇലിപ്പക്കുളം പ്രദേശങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. പ്രതിഭാപൂരം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. നിർദ്ധനരോഗികൾക്ക് പ്രതിവർഷം 10,000 രൂപയുടെ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന ഊട്ടുപുരയുടെ മെഡികാർഡ് പദ്ധതിയുടെ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിക്കും. വൈകിട്ട് 6ന് കലാപരിപാടികൾ. സർഗോത്സവം ഗായിക മിയ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ക്യാമ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് ലഹരി വിരുദ്ധ സന്ദേശ ദീപം തെളിയിക്കുമെന്ന് ഭാരവാഹികളായ പ്രാക്കുളം രാധാകൃഷ്ണപിള്ള, മഠത്തിൽ ഷുക്കൂർ, നന്ദനം രാജൻപിള്ള, ശാനി ശശി,അൻസാർ ,​ഐശ്വര്യ, സജീവ് റോയൽ ചൂനാട് തുടങ്ങിയവർ അറിയിച്ചു.