
ചേപ്പാട് : ഏവുർ വടക്ക് പടിഞ്ഞാറ് 847-ാംനമ്പർ കരയോഗ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ നിർവഹിക്കും. കുടുംബ സംഗമം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻഡോവ്‌മെന്റ് വിതരണം യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ളയും വിദ്യാ പ്രതിഭാ പുരസ്‌ക്കാര സമർപ്പണം യുണിയൻ സെക്രട്ടറി . .എസ്.സന്തോഷ് കുമാറും നിർവഹിക്കും. കരയോഗം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ ആദരിക്കൽ നിർവഹിക്കും.കരയോഗം സെക്രട്ടറി . ബി.ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതംപറയും., യൂണിയൻ ഇൻസ്‌പെക്ടർ രാജ്നാഥ്, ആനന്ദം സുരേന്ദ്രൻ എന്നിവർ സംസാരിക്കും. വത്സല കുമാരി നന്ദി പറയും.