ambala

അമ്പലപ്പുഴ: കരൂർ മെഡികെയർ ചാരിറ്റബിൾ സൊസൈറ്റി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശൻ ഉദ്ഘാടനം ചെയ്തു. മെഡികെയർ പ്രസിഡന്റ് ജി.പ്രിയൻ അദ്ധ്യക്ഷനായി. സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി വിജിമോൾ സ്വാഗതവും വൈസ് പ്രസിഡന്റ് സുഷമ മോഹൻ ദാസ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, ഗ്രാമപഞ്ചായത്തംഗം ശ്രീദേവി, കെ.ശ്യാമളൻ, ജി.ഓമനക്കുട്ടൻ, എ.ആർ.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.