
ആലപ്പുഴ: ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന് കീഴിലുള്ള ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് ഇ.എം.എസ്. സ്റ്റേഡിയം മുതൽ നഗര ചത്വരം വരെ കൂട്ടയോട്ടം നടത്തും. എച്ച്. സലാം എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യും. യുവജന ക്ഷേമ ബോർഡ് അംഗം എസ്. ദീപു അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ്, ജില്ല പൊലീസ് മേധാവി ജി. ജയദേവ് എന്നിവർ മുഖ്യാതിഥികളാവും. കൗൺസിലർ ബി. അജേഷ്, യുവജന ക്ഷേമ ബോർഡ് അംഗം ടി.ടി. ജിസ്‌മോൻ, ഡിവൈ.എസ്.പി. എൻ.ആർ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.