ആലപ്പുഴ: പുന്നപ്ര - വയലാർ സംഭവങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് മുൻ എം.എൽ.എയും ചരിത്രകാരനുമായ അഡ്വ. ഡി. സുഗതൻ പറഞ്ഞു. 1946 സെപ്തംബർ രണ്ടിന് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിരുന്നു. അതോടെ സ്വാതന്ത്ര്യസമരം അവസാനിച്ചു. 52 ദിവസം കഴിഞ്ഞാണ് പുന്നപ്ര വയലാർ സംഭവങ്ങൾ നടക്കുന്നത്. പുന്നപ്രയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ തുടർച്ചയാണ് വയലാർ സംഭവങ്ങൾ. ഇതിനെ സ്വാതന്ത്ര്യസമരമെന്ന് ചില കേന്ദ്രങ്ങൾ അവകാശപ്പെടുന്നത് ചരിത്രപരമായ ബ്ലണ്ടറാണെന്നും സുഗതൻ പറഞ്ഞു.