arif
ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ചുമായി സഹകരിച്ച് ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മെഗാ ദന്തൽ ക്യാമ്പ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ചുമായി സഹകരിച്ച് ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മെഗാ ദന്തൽ ക്യാമ്പ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് പ്രിവിലേജ് കാർഡ് പ്രകാശനം കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്‌ടർ ചന്ദ്രഹാസൻ വടുതല, കൗൺസിൽ ഓൺ ദന്തൽ ഹെൽത്ത് ഇന്ത്യൻ ദന്തൽ അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. മിലി ജെയിംസ്, ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി ഡോ.പി.കെ. ജീവേഷ്, സി.ഡി.എച്ച് കൺവീനർ ഡോ.ജി. ശ്രീനാഥ്, സഹൃദയ ഹോസ്പിറ്റൽ പബ്ലിക് റിലേഷൻസ് മാനേജർ എം.എസ്. യദു, പ്രൊവിഡൻസ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ പൊന്നമ്മ ജോസ്, ശങ്കേഴ്‌സ് ഹെൽത്ത് കെയർ പി.ആർ.ഒ എസ്. സംഗീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും പ്രസ് ക്ലബ്ബ് ആരോഗ്യ സബ് കമ്മിറ്റി കൺവീനർ പി.എ.മുഹമ്മദ് നസീർ നന്ദിയും പറഞ്ഞു .