photo
കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയലാർ യൂണി​റ്റ് വാർഷിക സമ്മേളനം വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയലാർ യൂണി​റ്റ് വാർഷിക സമ്മേളനം വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.എ വയലാർ യൂണി​റ്റ് പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഹരിഹരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ.പി. ശശാങ്കൻ,നിയോജക മണ്ഡലം പ്രസിഡന്റ് ലളിതാ രാമനാഥൻ,ബി.ഗോപൻ,സി.എ.റഹിം,ജെയിംസ് തുരുത്തേൽ,ശാരദ ടീച്ചർ,പി.വി. വിശ്വംഭരൻ,ലക്ഷ്മി ടീച്ചർ,ടി. വിജയമ്മ,ഭീമാ ബീഗം,പ്രതിഭ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.