ചേർത്തല: താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 58.09 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ആശുപത്രിയിൽ വരുത്തുന്ന ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ ഒ.പി പ്രവർത്തിക്കാനായി കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേ വാർഡ് വിട്ടുനൽകാൻ സർക്കാരിനെ സമീപിക്കും. നഗരസഭ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ ഒരു മാസത്തിനകം പൊളിച്ചുമാറ്റും. ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.രഞ്ജിത്ത്,എ.എസ്.സാബു,കൃഷി വകുപ്പ് മന്ത്റിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുൺകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗിസ്,
നഗരസഭ സെക്രട്ടറി ടി.കെ.സുജിത് ആശുപത്രി സൂപ്രണ്ട് ഡോ.എൻ,അനിൽകുമാർ.എൻ,ആർദ്റം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ.ഡീവർ പ്രഹ്ളാദ്, ആർ.എം.ഒ. പ്രവീൺ എന്നിവർ പങ്കെടുത്തു.