k
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻ ബാദ്ധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ആവശ്യപ്പെട്ടു. ജില്ലാ കൺവൻഷൻ ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷറഫ് ,എ.കെ.ശ്രീകുമാർ,എൻ.വി.തമ്പുരാൻ,ഇ.ബി.വേണുഗോപാൽ, ബേബി പാറക്കാടൻ,എ.പി.ജയപ്രകാശ്, വി.രാധാകൃഷ്ണൻ ,ജി.തങ്കമണി,എം.പി.പ്രസന്നൻ , എന്നിവർ സംസാരിച്ചു.