മാന്നാർ: വിവിധ വിഭാഗങ്ങളിലുള്ള കലാകാരന്മാരെ ഒന്നിച്ച് ഒരു സംഘടനയുടെ കീഴിൽ അണിനിരത്തി 7-ാംവാർഷികത്തിലേക്ക് കടക്കുന്ന സ്റ്റേജ് ആർട്ടിസ്റ്റ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള ഓപ്പൺ സ്റ്റേജിൽ 29 ന് രാവിലെ 10 മുതൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിക്കും. പ്രായഭേദമന്യേ 38 ഇനം വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കുന്ന എല്ലാവർക്കും പതക്കം സമ്മാനമായി നൽകും.
വാർത്താ സമ്മേളനത്തിൽ കാഥികനും രക്ഷാധികാരിയുമായ നിരണം രാജൻ, പ്രസിഡന്റ് സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി മധു ഡി.വായ്പൂര്, ഖജാൻജി ഷാജി പാഴൂർ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.