 
ചാരുംമൂട് : ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചരണ ജാഥ ഇന്ന് സമാപിക്കും തൊഴിലില്ലായ്മയ്‌ക്കെതിരെ , മതനിരപേക്ഷ ഇന്ത്യയ്ക്കായി എന്ന മുദ്രാവാക്യമുയർത്തി നവംബർ 3 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.
ചൂനാട് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ.രാഹുൽ ജാഥ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആദിൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എം.അനൂപ് , മാനേജർ എസ്.അഷ്‌കർ , വൈസ് ക്യാപ്ടൻ അമൃത സത്യൻ,ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.മുകുന്ദൻ , ദിലീപ് മുഹസിൻ രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ വള്ളികുന്നം, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ഇന്ന് ചുനക്കര , നൂറനാട് പഞ്ചായത്തുകളിൽ പര്യടനം കഴിഞ്ഞ് വൈകിട്ട് ഇടപ്പോണിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും.