ചാരുംമൂട് : അണിനിരിക്കാം അരാഷ്ട്രീയതക്കെതിരെ,പടുത്തുയർത്താം ലഹരി വിമുക്ത കാമ്പസുകൾ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ താമരക്കുളം വി.വി.എച്ച്.എസ്.എസ് യൂണിറ്റ് കമ്മിറ്റി പ്രതിരോധ സദസ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ ചാരുംമൂട് ഏരിയാ കമ്മിറ്റി പ്രസിഡന്റ് എസ്.നിയാസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു ഏരിയാ കമ്മിറ്റി അംഗങ്ങളായ അർഷിദ്,മനീഷ്, സൂരജ്, എസ്.ജെ.ഫാത്തിമ, അർജുൻ, ശ്രീഹരി,അലൻ ,യൂണിറ്റ് സെക്രട്ടറി വിനായക് എന്നിവർ സംസാരിച്ചു.