ചേർത്തല: മുൻഗണന റേഷൻകാർഡുകൾ അനർഹമായി കൈവശം വച്ചവരിൽ നിന്ന് 1,01,064 രൂപ പിഴ ഈടാക്കി. താലൂക്ക് സപ്ലൈ ഓഫീസർ സി.ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായുള്ള പരിശോധന. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബിജില കുമാരി,കെ.ജി ശാന്ത, സൗമ്യാസുകുമാരൻ, പി.യു നിഷ, വിൻസി ജോസഫ്, ബി.വി മണിയമ്മ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.