മാന്നാർ : ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടക്കുന്നതിനാൽ മാന്നാറിൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മാന്നാർ സി.ഐ ജി.സുരേഷ് കുമാർ അറിയിച്ചു. മാവേലിക്കര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇരമത്തൂർ വഴി പരുമലക്കടവിന് വടക്കുവശത്തെത്തി പോകണം. തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പരുമലക്കടവിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇല്ലിമല പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് ബുധനൂർ വഴി ആലുംമൂട് ജംഗ്ഷനിൽ എത്തി പോകണം.