മാവേലിക്കര - കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിൽ വരുന്ന ചെന്നിത്തല, ചെട്ടികുളങ്ങര, മാവേലിക്കര, തഴക്കര, തെക്കേക്കര എന്നി കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും ഇൻസെന്റീവോടെ ഇന്റേൺഷിപ്പിന് അവസരം. 18 - 45 പ്രായപരിധിയിൽ ഉള്ളവർക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് വഴി അപേക്ഷിക്കാം. യോഗ്യത : വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ) സർട്ടിഫിക്കറ്റ്. അഗ്രികൾച്ചർ / ജൈവകൃഷി എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷാ ഫാറം കൃഷിഭവനിൽ ലഭിക്കും. അവസാന തീയതി :31.