u
അരുക്കുറ്റി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയത്തിലെ പുതിയ ഫർണസിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവ്വഹിക്കുന്നു

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം ശ്മശാനത്തിലെ പുതിയ ഫർണസിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിൽ അരൂക്കുറ്റിയിൽ മാത്രമേ ശ്മശാനമുള്ളൂ. കൊവിഡ് പ്രതിസന്ധി കാലയളവിൽ നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. തുടർച്ചയായുള്ള ഉപയോഗം മൂലം ഫർണസുകൾ കേടായി. ഇതോടെയാണ് പുതിയ ഫർണസ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സറീന ഹസൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനീസ്, അനിമോൾ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മജീദ്, പി.എം. ഷാനവാസ്, അൻസില നിഷാദ്, വിദ്യാരാജ്, ശാരി മനോജ്, മുംതാസ് സുബൈർ, ഷൈജു രാജ്, പ്രകാശൻ വെള്ളപ്പനാട്ട്, റാഹില, ആഗി ജോസ് അൻവർ, പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത തുടങ്ങിയവർ പങ്കെടുത്തു.