 
മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ 'അക്ഷരമാണ് ലഹരി, വായനയാണ് ലഹരി' എന്ന സന്ദേശവുമായി നാഷണൽ ഗ്രന്ഥശാലാങ്കണത്തിൽ അക്ഷരദീപം തെളിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ വൽസല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. സജികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗം രാധാമണി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി. സത്യപ്രകാശ്, ഡോ.കെ.ബാലകൃഷ്ണ പിള്ള, വി.വി. രാമചന്ദ്രൻ നായർ, ജി.ഗണേഷ് കുമാർ എന്നിവർ സംസാരിച്ചു.