മാവേലിക്കര : കേരള സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, റെഫ്രിജറേഷൻ ആൻഡ് എ.സി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ രണ്ടു വർഷ എൻജിനീയറിംഗ് കെ.ജി.സി.ഇ കോഴ്സുകളുടെയും എൻ.സി.വി.ടി നടത്തുന്ന ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഐ.ടി.ഐ കോഴ്സിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മാവേലിക്കരയിലെ അംഗീകൃത ട്രെയിനിംഗ് സ്ഥാപനമായ ഡേറ്റാടെക് സ്കിൽ അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സിയോ അതിലുപരി വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തണം. എസ്.സി, എസ്.ടി വിഭാഗത്തിന് സ്റ്റൈപ്പന്റും മൈനോരിറ്റി വിഭാഗങ്ങൾക്ക് സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446185207, 9526960707.