ആലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ എഴുപത്തി ആറാമത് വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിൽ ഇന്ന് വൈകിട്ട് 5ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.സുരേഷ് സ്വാഗതം പറയും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു, ജി.സുധാകരൻ, ടി.ജെ.ആഞ്ചലോസ്, ആർ.നാസർ, സി ബി ചന്ദ്രബാബു, വി.മോഹൻദാസ് എന്നിവർ പങ്കെടുക്കും.