തുറവൂർ: തുറവൂർ മഹാക്ഷേ ത്രത്തിൽ ദീപാവലി വലിയ വിളക്ക് ഉത്സവം നാളെ നടക്കും. 12 കരിവീരന്മാരുടെ എഴുന്നള്ളത്തും കാഞ്ചി കാമകോടി വിദ്യാപീഠം ആസ്ഥാന വിദ്വാന്മാരായ ഡോ.എൻ.ആർ. കണ്ണൻ, ഡോ.എൻ.ആർ. ആനന്ദ് എന്നിവരുടെ നാദസ്വരവും പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലുള്ള മേജർ സെറ്റ് പഞ്ചാരിമേളവും ഉണ്ടാകും. ദർശനപുണ്യം നേടി പതിനായിരങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് നാളെ ഒഴുകിയെത്തും. ഉച്ചയ്ക്ക് മഹാ അന്നദാനവുമുണ്ടാകും. രാത്രി 1.30 ന് വലിയ വിളക്ക്, പുലർച്ചേ 3 ന് ദർശന പ്രധാനമായ കൂട്ടി എഴുന്നള്ളത്ത് എന്നിവ നടക്കും. തുറവൂർ മഹാക്ഷേത്രത്തിൽ ഏഴാം ഉത്സവദിനമായ ഇന്ന് രാവിലെ 8 ന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് മരുത്തോർവട്ടം കണ്ണന്റെ ശീതങ്കൽ തുള്ളൽ, 1.30 ന് ആദ്ധ്യാത്മിക സദസ്, 2.30 ന് ആർ.എൽ.വി അഞ്ജലി ശിവശങ്കറിന്റെ സംഗീത സദസ്, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 9 ന് സിനിമാതാരം ദേവി ചന്ദനയും സംഘവും അവതരിപ്പിക്കുന്ന ദേവനടനം , 11 ന് വിളക്ക് , രാത്രി ഒന്നിന് വാരനാട് ശ്രീമൂകാംബികാദേവി കഥകളിയോഗത്തിന്റെ മേജർസെറ്റ് കഥകളി, കഥ: നരകാസുരവധം .