photo

ആലപ്പുഴ: ലഹരിക്കെതിരെ നവകേരള മുന്നേറ്റം കാമ്പയിന്റെ ഭാഗമായി മുല്ലയ്ക്കൽ തെരുവിൽ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ അടങ്ങുന്ന ടീം കുട്ടികൾക്കുള്ള അവബോധന ക്ലാസുകളും രജിസ്‌ട്രേഷൻ പ്രവർത്തനങ്ങളും നടത്തി. വൈകിട്ട് ജില്ലാ കോടതി പാലം മുതൽ സീറോ ജംഗ്ഷൻ വരെ നീണ്ട ദീപക്കാഴ്ച എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദുതോമസ്, സ്ഥിരം സമിതി അംഗങ്ങൾ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, എ.ഡി.എസ് പ്രവർത്തകർ, കാൻ ആലപ്പി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദ്, ഇൻസ്‌പെക്ടർ എസ്. സതീഷ്, പ്രിവന്റീവ് ഓഫീസർമാരായ പി.ഡി.കലേഷ്, വി.കെ. മനോജ് കുമാർ, എസ്.മധു, ഇ.കെ.അനിൽ, പി.ടി.ഷാജി ഓസ്ബർട്ട് ജോസ് എന്നിവർ പങ്കെടുത്തു.