കുട്ടനാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം യൂണിറ്റ് കുടുംബ മേള നാളെ ഉച്ചയ്ക്ക് 2ന്. തെക്കേകര പാട്ടത്തിൽ വിശ്വനാഥകൈമളുടെ വസതിയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ജലജകുമാരി ഉദ്ഘാടനം ചെയ്യും. ടി.എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനാകും. ഡോ.എസ്.ജീവൻകുമാർ ആരോഗ്യ പഠന ക്ലാസ് നയിക്കും.