ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് ദേശീയ ആയുർവേദ ദിനാഘോഷവും ആദരവ് സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 3ന് വസഥം പകൽ വീട്ടിൽ നടക്കുന്ന ചടങ്ങ് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിമാസ ആയുർവേദ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർമാരെ ഡോ. ശ്രീനാരായണൻ ഏവൂർ ആദരിക്കും.