ഹരിപ്പാട്: പള്ളിപ്പാട് വഴുതാനത്ത് വീണ്ടും താറാവുകൾ ചത്തു. പക്ഷിപ്പനി ആണോ എന്ന ആശങ്കയിലാണ് താറാവ് കർഷകർ . പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ താറാവ് കർഷകരായ അച്ചൻകുഞ്ഞ്, തുളസി എന്നിവരുടെ താറാവുകളാണ് ഇന്നലെ ചത്തത്. ഇതോടെ ഈ മേഖലയിൽ 1200 താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി രോഗം ബാധിച്ചു ചത്തത്. താറാവുകളിൽ നിന്നു ശേഖരി​ച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.