ഹരിപ്പാട്: രാത്രികാല പട്രോളിംഗി​നി​ടെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന എസ് ഐ അനിൽകുമാർ, ഡ്രൈവർ രാകേഷ് എന്നിവർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പള്ളിപ്പാട് ചന്തക്ക് കിഴക്കുവശം വച്ച് ജീപ്പ് മതിലിലിടിക്കുകയായി​രുന്നു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.