ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ കാമ്പയിനിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം കേരള അംഗങ്ങൾ, യൂത്ത് ക്ലബ്ബുകൾ, യുവ ക്ലബ്ബുകൾ, അവളിടം ക്ലബ് അംഗങ്ങൾ, കതിർ ക്ലബ്ബുകൾ, എൻ.എസ്.എസ്, എൻ.സി.സി ഉൾപ്പടെയുള്ളവർ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നും നഗരചത്വരം വരെയുള്ള കൂട്ടയോട്ടത്തിൽ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് അംഗം എസ്.ദീപു അദ്ധ്യക്ഷത വഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ ജയിംസ് ശാമുവേൽ, നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ്, നഗരസഭ കൗൺസിലർ ബി.അജേഷ്, സൗത്ത് എസ്.ഐ റെജി രാജ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്‌ണേശ്വരി, ജില്ല പ്രോഗ്രാം ഓഫീസർ ഷീജ, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഞ്ജു എസ്. റാം എന്നിവർ പങ്കെടുത്തു.