ആലപ്പുഴ: ആധികാരികതയും വിശ്വാസ്യതയുമുള്ള ഒരു കമ്മീഷനെ നിയമിച്ച് നിർമ്മാണ കരാർ മേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗവ കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി ആവശ്യപ്പെട്ടു. ഗുണമേന്മ ഇല്ലാതാക്കുന്ന ഘടകങ്ങൾ ഒഴിവാക്കാതെ കരാറുകാർക്കും എൻജിനീയർമാർക്കും എതിരെ ക്രിമിനൽ കേസ് എടുത്താൽ മാത്രം നല്ല നിർമ്മിതികളുണ്ടാവില്ല. 2018ലെ സാധന വിലയും കൂലി നിരക്കുകളുമാണ് കരാറുകാർക്ക് ഇപ്പോഴും ലഭിക്കുന്നത്. ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ ഒരു പണിയും പൂർത്തീകരിക്കാനാവില്ല. എൻജിനീയറിംഗ് തത്വങ്ങൾ പാടേ അവഗണിച്ച് തയ്യാറാക്കപ്പെടുന്ന രൂപകൽപ്പനകളും അടങ്കലുകളും ഗുണമേന്മ വീണ്ടും കുറയ്ക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെസമിതി സംസ്ഥാന കൺവീനർ വർഗീസ് കണ്ണമ്പള്ളി അറിയിച്ചു.