ആലപ്പുഴ : അന്തർദേശീയ പോളിയോ ദിനാചരണത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പ്രഭാത ഭക്ഷണവും പോളിയോ പ്രതിരോധത്തിലെ വിജയം ആഘോഷിച്ച് മധുരവിതരണവും നടത്തി. ദിനാചരണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജെയിംസ് പഴയമഠം, അഡ്വ.പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ലോബി വിദ്യാധരൻ,ലക്ഷ്മി ലോബി എന്നിവർ സംസാരിച്ചു.