ആലപ്പുഴ: ചെറുകിട പരമ്പരാഗത മില്ലുകളെ കാൽ നൂറ്റാണ്ടായി ചേർത്ത് നിറുത്താനും അവകാശങ്ങൾ നേടിയെടുക്കാനും നേതൃത്വം നൽകിയ ഓൾ കേരള സ്മാൾ സ്കെയിൽ ഫ്ളോർ ആൻഡ് റൈസ് മിൽ ഓണേഴ്സ് അസോസിയേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മുൻ ചീഫ് വിപ്പ് ഡോ.കെ.സി.ജോസഫ് പറഞ്ഞു. അസോ. സിൽവർ ജൂബിലി ആഘോഷങ്ങൾ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഗസ്റ്റിൻ കരിമ്പിൻകാല അദ്ധ്യക്ഷനായിരുന്നു. ഫെഡറേഷൻ സംസ്ഥാന ചെയർമാൻ അഡ്വ.നാസർ എം പൈങ്ങാമഠം മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഹംസക്കോയ മട്ടാഞ്ചേരി, ഫെഡറേഷൻ ജനറൽ കൺവീനർ ബി.വത്സലകുമാർ, ഷറഫുദ്ദീൻ, ജില്ലാ പ്രസിഡന്റ് ഇസ്മയിൽ കളർകോട്, സംസ്ഥാന ട്രഷറർ പി.എ.ബഷീർ, പി.കെ.കബീർ, സണ്ണി, സാജൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ആറ്റുമാലിൽ സ്വാഗതവും കെ.തോമസ് നന്ദിയും പറഞ്ഞു