as
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.ഷിജീർ ധനമന്ത്രികെ,എൻ.ബാലഗോപാലിന് നിവേദനം നൽകുന്നു

ആലപ്പുഴ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കുക, സെപ്റ്റംബർ മാസത്തെ കമ്മിഷൻ അനുവദിക്കുക, സെയിൽസ്മാൻ വേതനവും, കടവാടകയും പുതുതായി അനുവദിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ധനമന്ത്രിക്ക് നിവേദനം നൽകി. അസോസിയേഷൻ സെക്രട്ടറി എൻ.ഷിജീർ നിവേദനം മന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി.