ambala
കൃഷ്ണ ദ്വൈപായന കേരള പുരാണ പാരായണ കലാ സംഘടനയുടെ സംസ്ഥാന സമ്മേളനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കൃഷ്ണ ദ്വൈപായന കേരള പുരാണ പാരായണ കലാ സംഘടനയുടെ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയിൽ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സോമൻ എടത്വ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി സനാതന മാതൃസഭ ചെയർമാൻ പ്രവീൺ ശർമ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം മനോജ് കുമാർ, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി രാധമ്മ ജി.അമ്പലപ്പുഴ, രക്ഷാധികാരി കെ.ജി.വിജയകുമാരൻ നായർ, ബിന്ദു ബൈജു, ജിത്തു കുമാർ എന്നിവർ സംസാരിച്ചു.