
അമ്പലപ്പുഴ: ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) ലഹരിമുക്ത കേരളം ബോധവത്കരണ പരിപാടിയുടെ ഭാഗമായി സുമുക്തി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വണ്ടാനം ഗവ. ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്റ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പ്രദീപ്തി സജിത്ത്, ആർ. ജയരാജ്, പഞ്ചായത്തംഗം ജയപ്രകാശ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ ആർ. രാകേഷ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ സ്വാഗതം പറഞ്ഞു.