chess
ജില്ല ചെസ് അസോസിയേഷൻ കളർകോട് റിലയൻസ് മാളിൽ സംഘടിപ്പിച്ച സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷൻ കളർകോട് റിലയൻസ് മാളിൽ സംഘടിപ്പിച്ച സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്ന മത്സരങ്ങൾക്കാണ് തുടക്കമായത്. ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി ബി.വിനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. പ്രിൻസ്, അജേഷ് കുമാർ, റിലയൻസ് മാൾ മാനേജർ ശരത് രാജ് എന്നിവർ സംസാരിച്ചു. 14 ജില്ലകളിൽ നിന്നായി 150 നു മുകളിൽ മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും 10 വീതം പേർ സമ്മാനത്തിന് അർഹരാകും. ഓപ്പൺ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും വിജയികളാകുന്ന ആദ്യ 4 പേർ ദേശീയ അണ്ടർ 15 മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടും. ലോക ചെസ് സംഘടനയുടെ അംഗീകാരമുള്ള അർബിറ്റർമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.