ആലപ്പുഴ: മംഗലം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. മംഗലം വാർഡിൽ പരേതനായ ആഷ്ലിയുടെ ഭാര്യയും അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിനാണ് വീട് വച്ച് നൽകിയത്. വാർഡ് കൗൺസിലർ ജെസിമോൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ പി.യേശുദാസ് ,നഗരസഭ കൗൺസിലർ ലിൻഡ ഫ്രാൻസിസ് , മംഗലം പള്ളി വികാരി തോമസ് മെക്കാടൻ എന്നിവർ സംസാരിച്ചു.